പൂന: തന്റെ ആത്മീയശക്തികൊണ്ട് മക്കളുടെ രോഗം മാറ്റിത്തരാമെന്നു വാഗ്ദാനം ചെയ്ത് ഐടി പ്രഫഷണലിൽനിന്ന് 14 കോടി രൂപ തട്ടിയെടുത്ത സ്വയം പ്രഖ്യാപിത സ്ത്രീ ദൈവവും മറ്റു രണ്ടു പേരും പിടിയിലായി.
ദീപക് ദോളസിന്റെ പരാതിയിൽ പൂന സൈബർ പോലീസാണു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.